Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tipper Accident

കൊട്ടാരക്കര അപകടം; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ബ​സ് കാ​ത്തു​നി​ന്ന​വ​ർ‌

കൊ​​​​​​ട്ടാ​​​​​​ര​​​​​​ക്ക​​​​​​ര: കൊ​​​​​​ട്ടാ​​​​​​ര​​​​​​ക്ക​​​​​​ര​​​​​​യി​​​​​​ല്‍ ബ​​​​​​സ്‌​​​​​​സ്റ്റോ​​​​​​പ്പി​​​​​​ലേ​​​​​​ക്ക് ടി​​​​​​പ്പ​​​​​​ര്‍ ലോ​​​​​​റി ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി​​ മൂ​​​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ച​​​​വര്‌ ബസ് കാത്തുനിന്നവർ. രാ​​​​​​വി​​​​​​ലെ 7.20ഓ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്. 7.10 നു ​​​​​​വ​​​​​​രു​​​​​​ന്ന ബ​​​​​​സി​​​​​​നാ​​​​​​യി കാ​​​​​​ത്തി​​​​​​രു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍​പ്പെ​​​​​​ട്ട​​​​​​ത്. പു​​​​​​രു​​​​​​ഷ​​​​​​ന്‍​മാ​​​​​​ര്‍​നി​​​​​​ന്നി​​​​​​രു​​​​​​ന്ന ഭാ​​​​​​ഗ​​​​​​ത്തേ​​​​​​ക്കാ​​​​​​ണ് ടി​​​​​​പ്പ​​​​​​ര്‍ ലോ​​​​​​റി ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റി​​​​​​യ​​​​​​ത്.

സാ​​​​​​ധാ​​​​​​ര​​​​​​ണ ഇ​​​​​​ത്ര​​​​​​യും ആ​​​​​​ളു​​​​​​ക​​​​​​ള്‍ ബസ് ​​​​​​സ്റ്റോ​​​​​​പ്പി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​റി​​​​​​ല്ലെ​​​​​​ന്ന് സ​​​​​​മീ​​​​​​പ​​​​​​ത്തു ചാ​​​​​​യ​​​​​​ക്ക​​​​​​ട ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​യാ​​​​​​ള്‍ പ​​​​​​റ​​​​​​ഞ്ഞു. 15 ഓ​​​​​​ളം പേ​​​​​​ര്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യി നാ​​​​​​ട്ടു​​​​​​കാ​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു. ബ​​​​​​സ് വ​​​​​​രാ​​​​​​ന്‍ വൈ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ബ​​​​​​സ് സ​​​​​​മ​​​​​​യ​​​​​​ത്തെ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ല്‍ ഇ​​​​​​ത്ര​​​​​​യും​​​​​​പേ​​​​​​ര്‍ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍​പ്പെ​​​​​​ടി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ന്നും നാ​​​​​​ട്ടു​​​​​​കാ​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു.

മ​​​​​​ണ്ണ് ക​​​​​​യ​​​​​​റ്റി വ​​​​​​ന്ന ലോ​​​​​​റി അ​​​​​​മി​​​​​​ത വേ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​റ​​​​​​ക്കം ഇ​​​​​​റ​​​​​​ങ്ങി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ​​​​​​യാ​​​​​​ണ് ഹ​​​​​​രി​​​​​​ലാ​​​​​​ലി​​​​​​ന്‍റെ ബൈ​​​​​​ക്കി​​​​​​ല്‍ ഇ​​​​​​ടി​​​​​​ച്ച​​​​​​ത്. ബൈ​​​​​​ക്കി​​​​​​ലി​​​​​​ടി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ന്‍ ശ്ര​​​​​​മി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ലോ​​​​​​റി​​​​​​യു​​​​​​ടെ അ​​​​​​മി​​​​​​ത​​​​​​വേ​​​​​​ഗം​​​​​​മൂ​​​​​​ലം നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണ് പോ​​​​​​ലീ​​​​​​സി​​​​​​ന്‍റെ നി​​​​​​ഗ​​​​​​മ​​​​​​നം.

ലോ​​​​​​റി​​​​​​യി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന മ​​​​​​ണ്ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​ടെ മേ​​​​​​ലേ​​​​​​ക്ക് മ​​​​​​റി​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മെ ത​​​​​​ക​​​​​​ര്‍​ന്ന ബ​​​​​​സ്‌​​​​​​സ്റ്റോ​​​​​​പ്പി​​​​​​ന്‍റെ​​​​​​യും മ​​​​​​തി​​​​​​ലി​​​​​​ന്‍റെ​​​​​​യും ക​​​​​​രി​​​​​​ങ്ക​​​​​​ല്ലും ആ​​​​​​ളു​​​​​​ക​​​​​​ള്‍​ക്ക് മേ​​​​​​ല്‍​പ​​​​​​തി​​​​​​ച്ചു. ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​ടെ മേ​​​​​​ല്‍ കൂ​​​​​​മ്പാ​​​​​​ര​​​​​​മാ​​​​​​യി കി​​​​​​ട​​​​​​ന്ന​​​​​​ത് ര​​​​​​ക്ഷ​​​​​​പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ത്തെ ബാ​​​​​​ധി​​​​​​ച്ചു.

മ​​​​​​ണ്ണി​​​​​​ന​​​​​​ടി​​​​​​യി​​​​​​ല്‍ എ​​​​​​ത്ര പേ​​​​​​രു​​​​​​ണ്ടെ​​​​​​ന്നു​​​​​​പോ​​​​​​ലും അ​​​​​​റി​​​​​​യാ​​​​​​ന്‍ ആ​​​​​​ദ്യം സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല. കൊ​​​​​​ട്ടാ​​​​​​ര​​​​​​ക്ക​​​​​​ര​​​​​​യി​​​​​​ല്‍​നി​​​​​​ന്നും കു​​​​​​ണ്ട​​​​​​റ​​​​​​യി​​​​​​ല്‍​നി​​​​​​ന്നും ഫ​​​​​​യ​​​​​​ര്‍​ഫോ​​​​​​ഴ്‌​​​​​​സ് എ​​​​​​ത്തി മ​​​​​​ണ്ണ് നീ​​​​​​ക്കം ചെ​​​​​​യ്താ​​​​​​ണ് പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​വ​​​​​​രെ പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്ത​​​​​​ത്.

Latest News

Corehub Up